കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹിയില്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയകോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശം മുദ്രാവാക്യം വിളിച്ചും ടയര്‍ കത്തിച്ചും യാത്രക്കാര്‍ക്കും വാഹനങ്ങള്ക്കുംഗതാഗത തടസ്സം സൃഷ്ടിച്ച ചെയ്ത നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ്പോലീസ് കേസെടുത്തു. പി.കെ. ഫൈസല്‍, ബി.പി പ്രദീപ്, ടി. കെ. നാരായണന്, പി.വി. സുരേഷ്, സി.വി ഭാര്ഗ്ഗവന്, സാജിദ് മൗവ്വല്‍ , അനില്‍കുമാര്‍ വാഴുന്നേറോടി,ഷിബിന്‍ ഉപ്പിലക്കൈ, ബാലകൃഷ്ണന്, രവീന്ദ്രന് പുതുക്കൈ എന്നിവര്‍ക്കും 90 ഓളം കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
