ഓട്ടോമറിഞ്ഞു ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകന്‍ എന്‍ വിഷ്ണു ആണ് മരിച്ചത്

കൊന്നക്കാട്:ഓട്ടോമറിഞ്ഞു ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊന്നക്കാട്
ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകന്‍ എന്‍ വിഷ്ണു (27) ആണ്ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 12ന് വൈകിട്ട് കൂളിമട വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്
സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം
പ്രായമുള്ള ആണ്‍കുഞ്ഞ്, ഡ്രൈവര്‍ പറമ്പയിലെ പുളിക്കല്‍ നിധിന്‍ (35),പാമത്തട്ടിലെ ഗോപാലകൃഷ്ണന്‍ (65)എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. വിഷ്ണുവും, ഭാര്യ ദിവ്യയും, കുഞ്ഞും പരിയാരത്തും, മറ്റു രണ്ടുപേരും മംഗളുരുവിലുമാണ് ചികിത്സയിലായിരുന്നത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ
ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗോപാലകൃഷ്ണന്റെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും ചികിത്സ സഹായത്തിനായി നാട്ടുകാര്‍ പണം സ്വരൂപിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ മരണം. അമ്മ കുമാരി. സഹോദരി: ഗീതു (പറമ്പ).

 

error: Content is protected !!