സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്താന്‍ സഹകണ മേഖലയ്ക്ക് കഴിയണം – കെ. നീലകണ്ഠന്‍

കാഞ്ഞങ്ങാട്: പുതു തലമുറയെ ആകര്‍ഷിക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യയെ സഹകരണ മേഖല ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെ.പി.സി.സി. ജ നറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍ പറഞ്ഞു. കേരളത്തിലെ ഗ്രാമീണ സമ്പത്ത് ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയുടെ മുന്നേറ്റത്തിന് ഭരണ സമിതിയും ജീവനക്കാരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. സഹകരണ മേഖലയെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം ഭേദഗതി പുന: പരിശോധിക്കേണ്ടിവരുമെന്നും നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. കേരള കോ- ഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലുക്ക് പ്രസിഡന്റ് കെ.പി. ജയദേവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി. അജയന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. വിനോദ് കുമാര്‍ , പി. വിനോദ് കുമാര്‍, സുജിത്ത് പുതുക്കൈ, എ. സുധീഷ് കുമാര്‍, കെ. ഉദയഭാനു ,എം.ശ്രീലത, ഉഷാകുമാരി, കെ. സുകുമാരന്‍, എന്‍. ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിച്ചു. സമ്മേളനം സന്ദീപ് വാര്യര്‍ എം.എന്‍. എ. ഉദ്ഘാടനം ചെയ്തു. ചെകുത്താനും കടലിനുമിടയിലായിരുന്ന സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി എഫിന്റെ വിജയം സമ്മാനിച്ചതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. താലൂക്ക് വൈസ് പ്രസിഡന്റ് ഷിബു കടവങ്ങാനം അധ്യക്ഷനായി. പി.കെ. പ്രകാശ് കുമാര്‍, സി.ഇ. ജയന്‍, കെ. ശശി ,സുകുമാരി ശ്രീധരന്‍ ,എ.കെ. ശശാങ്കന്‍, ചന്ദ്രശേഖരന്‍ , വി . അശോകന്‍, എം. ലത, ജയപ്രകാശ് മയിച്ച, കെ. ബാലകൃഷ്ണന്‍ , യു. പ്രശാന്ത് കുമാര്‍, കെ. ആര്‍. രാകേഷ് , സുനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!