ബാബു കോട്ടപ്പാറ
കോട്ടപ്പാറ: കര്‍ക്കിടകം പിറന്നതോടെ ജനങ്ങളുടെ ആധിയും വ്യാധി യും അകറ്റാന്‍ ആടിവേടന്‍ തെയ്യ വും എത്തി. കര്‍ക്കിടകം ഒന്ന് മു തല്‍ സംക്രമം വരെയാണ് കര്‍ക്കി ടക തെയ്യങ്ങള്‍ വീടുകള്‍ സന്ദര്‍ശി ക്കുക.പഞ്ഞമാസമായ കര്‍ക്കിടക ത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യം വരുത്താനാണ് ആ ടിവേടന് എത്തുന്നതെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ പല ഭാഗത്തും ഇത് കെട്ടിയാടാറുണ്ട്. സാധാരണ തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ആടിവേടന്‍. ക്ഷേത്രങ്ങളിലോ കാവുകളിലോ അല്ല, മറിച്ച് ഈ കുട്ടിത്തെയ്യങ്ങള്‍ ഓരോ വീടുകളിലും കയറിയിറങ്ങും. കോലം കെട്ടുന്നതും ചെറിയ കു ട്ടികളാണ്. പാര്‍വ്വതിയും പരമേശ്വരനുമാണ് ഈ തെയ്യത്തിന്റെ അടി സ്ഥാനം. ആടി എന്ന പാര്‍വ്വതി വേ ഷം കെട്ടുന്നത് വണ്ണാന്‍ സമുദായ ത്തിലെ കുട്ടികളും വേടന് എന്ന ശി വവേഷം കെട്ടുന്നത് മലയന്‍ സമു ദായത്തിലെ കുട്ടികളുമാണ്. കോലക്കാരുടെ വീടുകളില്‍ നിന്ന് പുറപ്പെടുന്ന ആടിവേടന്മാര്‍ക്ക് യാത്രയില്‍ ചെണ്ടയില്ല. വീട്ടുപടിക്കല്‍ എത്തുമ്പോള്‍ മാത്രമേ ഒറ്റ ചെണ്ട ഉപയോഗിക്കുകയുള്ളു. ആടിവേടന്മാര് മഞ്ഞള്‍ പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റ ത്തെ നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ വീട്ടിലെ ദോഷങ്ങള്‍ മാറുമെന്നാണ് വിശ്വാസം. തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയും നല്‍കും. ഉപജീവന മാര്‍ഗമില്ലാത്ത കര് ക്കിടകത്തില്‍ ദാരിദ്ര്യം അകറ്റാനുള്ള മാര്‍ഗം കൂടിയായി രുന്നു പണ്ട് ആടിവേടന്‍. എന്നാല്‍ ഇന്ന് കോലം കെട്ടാന്‍ പുതുതലമുറയില്‍ ആളില്ലാത്തതിനാല്‍ ആടിവേടന്മാര് അന്യം നിന്ന അവസ്ഥയിലാണ്.
