കാഞ്ഞങ്ങാട്:- പഠനത്തോടൊപ്പം കാര്‍ഷിക പഠനവും അനുഭവത്തിലൂടെ ചേര്‍ത്ത് നിര്‍ത്തി അമ്പലത്തറ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബാത്തൂര്‍ വയലില്‍ അവിടുത്തെ കൃഷിക്കാരോടൊപ്പം ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് തുടക്കം കുറിച്ച് നടിയില്‍ ഉത്സവം നടത്തി. സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, നാട്ടിലെ കൃഷിക്കാരുടെയും കൂട്ടായ്മയിലാണ് ഈ മാതൃക വയല്‍ വിദ്യാര്‍ഥി കൃഷി നടത്തുന്നത്. 38 വിദ്യാര്‍ത്ഥികള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് 120 ദിവസം നീണ്ടു നില്‍ക്കുന്ന നെല്‍ കൃഷിമാറിമാറി പരിപാലിക്കുന്നത്. കൃഷി രീതികളെക്കുറിച്ച് അറിയുക,കൃഷിയുടെ പ്രാധാന്യം മുഴുവന്‍ ആളുകളിലും എത്തിക്കുക, വിഷ രഹിത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സ്വയം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളുടെ ഈ കൂട്ടുകൃഷി ആരംഭിച്ചത്.
ഉത്സവാ അന്തരീക്ഷത്തില്‍ നടന്ന നടീല്‍ ഉത്സവം മികച്ച കര്‍ഷകനും മുന്‍ എ ഇ ഒ യും മായ പി വി ജയരാജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഞാറുകള്‍ നട്ടു.സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് പി ജയകുമാര്‍ അധ്യക്ഷനായി കൃഷിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന രാമകൃഷ്ണന്‍ ബാത്തൂര്‍, പാടശേഖര സമിതി പ്രസിഡണ്ട് ബാബു പാടിയില്‍, വി തമ്പാന്‍ നായര്‍, കെ ചിരുതമ്മ, അധ്യാപകരായ വി പി സൗമ്യ, കെ കെ ഷിബിന്‍ , കെ വി പ്രിയേഷ് എന്നിവര്‍ സംബന്ധിച്ചു. കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍ രാജേഷ് സ്‌കറിയ സ്വാഗതവും സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ വി മൃദുല നന്ദിയും പറഞ്ഞു
