കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ബേഡകം: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബേഡകം, തലേക്കുന്ന് സ്വദേശി അഷ്‌റഫ് സഖാഫി- ബുഷ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. ഇന്നലെയാണ് പൊക്കിള്‍ സംബന്ധമായ അസുഖത്തിന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ പള്‍സ് ക്രമാതീതമായി കുറയുകയായിരുന്നുവെന്നു പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം. സ്ഥിരീകരിച്ചത.് കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങള്‍: ഇസ്മത്ത്, ഇസ്ലം.

 

error: Content is protected !!