കേരള സ്റ്റേറ്റ് സര്‍വീസ് പെന്ഷനേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി രാഷ്ട്രപതിക് ഭീമ ഹരജി സമര്‍പ്പിക്കും

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്ഷനേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, സ്റ്റാട്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക ഫൈനാന്‍സ് ബില്‍ 2025പിന്‍വലിക്കുക തുടങ്ങിയ സര്‍വീസ് പെന്‍ഷന്‍ കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ജില്ലയിലെ പെന്‍ഷന്‍ കാരില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ അടങ്ങിയ ഭീമ ഹരജി രാഷ്ട്രപതിക് സമര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള ഭീമ ഹര്‍ജി രാഷ്ട്രപതിക് സമര്‍പ്പിക്കുന്നത്തിനായി സംസ്ഥാന പ്രസിഡന്റ് എ പി ജോസ് ജില്ല ഭാരവാഹികളില്‍ നിന്ന് ഏറ്റു വാങ്ങി.

2025 മാര്‍ച്ച് മാസം പാര്‍ലിമെന്റ് അംഗീകരിച്ചഫിനാന്‍സ് ബില്‍ പ്രകാരം 2026 ജനുവരി ഒന്നിന് മുന്‍പ് വിരമിച്ച പെന്‍ഷന്‍ കാരുടെ പെന്‍ഷന്‍ ഇനി മേലില്‍ പരിഷ്‌കരിക്കേണ്ടതില്ല എന്ന് അംഗീകരിചിരിക്കയാണ്. കേന്ദ്ര സര്‍ക്കാറിന്റെ എട്ടാം ശമ്പളപരിഷ്‌കരണ നിര്‍ദ്ദേശങ്ങളില്‍ ഇതു കൂടി ഉള്‍പ്പെട്ടുവെന്നത് രാജ്യ മെമ്പാടുമുള്ള പെന്‍ഷന്‍ കാരെ ആശങ്കപെടുത്തുന്നു. ജില്ല പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി ജോസ് ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് ജയറാം പ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സുജാതന്‍ , മുന്‍ സംസ്ഥാന ഭാരവാഹികളായ വി കൃഷ്ണന്‍, പി സി പ്രസന്ന എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ വി ഗോവിന്ദന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!