മൂലക്കണ്ടം ഷാവേസ് ക്ലബ്ബ് വിജയോത്സവം സംഘടിപ്പിച്ചു; അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: മൂലക്കണ്ടം ഷാവേസ് സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു.ഭഗത് സിംഗ് നഗറിലെ ക്ലബ്ബ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പരിധിയിലെ എസ്എസ്എല്‍സി വിജയികളായ എന്‍ എം ആദിത്യന്‍ , എസ്. ആദിത്യന്‍ , എ .വി . ജഗനന്ദ്, പി വി മേഘ്ന , കെ. അജ്മല്‍, അമല്‍ കൃഷ്ണ, എം. പ്രജുല്‍ പ്ലസ്ടു വിജയി പി. വൈശാഖ് , കീo എന്‍ട്രന്‍സില്‍ 86-ാം റാങ്ക് നേടി ജില്ലയില്‍ ഒന്നാമനായ സാരംഗ് സുനില്‍ , സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം. കോം മൂന്നാം റാങ്ക് നേടിയ കെ . പ്രജിന , യു എസ് എസ് വിജയി കെ. കാര്‍ത്തിക് ,എല്‍ എസ് എസ് വിജയി എസ് ആര്‍ജവ് എന്നീ കുട്ടികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.
.ക്ലബ്ബ് പ്രസിഡണ്ട് സി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷിജി അഭിലാഷ്, മനോജ് കാരക്കുഴി, ടി .വി. പത്മിനി, കെ.പി. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എം. സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!