കുടുംബശ്രീ നവ ആയുഷ് ആദിവാസി വംശീയ പാരമ്പര്യ വൈദ്യ ചികിത്സ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

കാഞ്ഞങ്ങാട്: പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍നും, പുല്ലൂര്‍ പെരിയ പഞ്ചായത്ത് കുടുംബശ്ര സിഡിഎസിന്റെ യും പിന്തുണയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കേന്ദ്രങ്ങളില്‍ ചികിത്സ നടത്തുകയും, പാരമ്പര്യ വൈദ്യത്തിന്റെ പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിനായി ശ്രദ്ധേയമായ പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കുകയും ചെയ്യുത നെല്ലിത്തറ വൈദ്യ ആര്‍ പത്മാവതിയുടെ നേതൃത്വത്തില്‍ ട്രൈബല്‍ കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയില്‍ ഒണ്ടംകുളം എന്ന സ്ഥലത്ത് നടത്തുന്ന പാരമ്പര്യ പച്ചമരുന്ന് ചികിത്സ കേന്ദ്രമായ നവ ആയുഷ് ആദിവാസി വംശീയ പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. പാരമ്പര്യ ചികിത്സ രീതിയില്‍ കര്‍ക്കിടക ചികില്‍സ,, ഉഴിച്ചില്‍. സ്ത്രീ രോഗങ്ങള്‍,മുട്ടുവേദന തുടങ്ങിയ നിരവധി ചികിത്സകളാണ് വളരെ ചുരുങ്ങിയ നിരക്കില്‍ കേന്ദ്രത്തില്‍ നടത്തുന്നത്.പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ സബിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീസി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി പ്രീതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ എ ഡി എം സി കെ എം കിഷോര്‍ കുമാര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ എം രേഖ,കുടുംബശ്രീ കോഡിനേറ്റര്‍ എം മനീഷ്, ആനിമേറ്റര്‍ ബി മുരളി, മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി വി സുനിത, കെ വി എല്‍ എഫ് അഡ്വ. സക്കീര്‍ ഹൂസൈന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി പത്മനാഭന്‍, എ. ഷീബ,ഉപജീവന ഉപസമിതി കണ്‍വീനര്‍ ഷൈനി രവിന്ദ്രന്‍, മണികണ്ഠന്‍ വൈദ്യര്‍,ദാമോദരന്‍ വൈദ്യര്‍, കുമ്പ അമ്മ, സി രാമന്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങളായ കെ മനിഷ, എം വിജീത, സി ശാലിനി, വി ധന്യഎന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി കൃഷ്ണന്‍ സ്വാഗതവും സംരംഭക വൈദ്യ ആര്‍ പത്മാവതി നന്ദിയും പറഞ്ഞു കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

 

error: Content is protected !!