ജവഹര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഫിഫ വേള്‍ഡ് കപ്പ് ഭാഗമായി പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു; ഡി സി സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിയ :ജവഹര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സജീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. വി. കുഞ്ഞമ്പു ഇരിയ മുഖ്യ അതിഥയായി. ക്ലബ് വനിത കമ്മിറ്റി പ്രസിഡന്റ് രജനി നാരായണന്‍, ക്ലബ് ട്രഷറര്‍ സനല്‍ കുമാര്‍, ശ്രീജിത്ത് കാട്ടുമാടം, രേഷ്മ ജയരാജ്, ഷൈമ സന്തോഷ്, ദിവ്യ സൂര്യന്‍, ഇന്ദു രഹാന്ത് , ദര്‍ശാന്ത് കൃഷ്ണ്ണന്‍ ,രാസസുനീഷ് എന്നിവര്‍ സംസാരിച്ചു .

 

error: Content is protected !!