ധൃത വേഗത്തില്‍ 7 കര്‍മ പദ്ധതികള്‍ പൂര്‍ത്തിയാക്കി പാലക്കുന്ന് ലയണ്‍സ് ക്ലബ്

പാലക്കുന്ന് : സാമൂഹിക പ്രതിബന്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട്
ലയണ്‍സ് 318 ഇ ഡിസ്ട്രിക്റ്റ് നടപ്പാക്കുന്ന ‘സമൂഹത്തിനായി ഉണരാന്‍
സമയമായി’ എന്ന മെഗാ സേവന
കര്‍മ പദ്ധതിയുടെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ് ഒരാഴ്ചക്കകം 7 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ഭാരവാഹികളുടെ സ്ഥാനാരോഹണ ദിവസം ലയണ്‍സ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റ് പി. എസ്. സൂരജ് നാലാംവാതുക്കല്‍ ഉന്നതിയിലെ വീട്ടമ്മയ്ക്ക് തയ്യല്‍ യന്ത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കിടപ്പുരോഗിയായ മറ്റൊരു വീട്ടമ്മയ്ക്ക് ചക്ര കസേരയും പാലക്കുന്ന് കപ്പണക്കാല്‍ അങ്കണവാടിയിലും കരിപ്പോടിയിലെ നിര്‍ധന കുടുംബത്തിലേക്കും ഭക്ഷ്യധാന്യ കിറ്റുകളും നല്‍കി.
പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് കിടക്കവിരി
കളും തെക്കേക്കര പാറപ്പുറത്തെ കിടപ്പുരോഗിക്ക് ഗ്ലൂക്കൊമീറ്ററുമാണ് നല്‍കിയത്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ അലങ്കാര പൂ ചട്ടികളും വൃക്ഷ തൈകളും നല്‍കി സമാപനം കുറിച്ചു. ലയണ്‍സ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍, സെക്രട്ടറി ആര്‍. കെ. കൃഷ്ണപ്രസാദ്, ട്രഷറര്‍ മോഹനന്‍ ചിറമ്മല്‍, കുമാരന്‍ കുന്നുമ്മല്‍, പി. എം. ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍ പനയാല്‍ , പി. കെ. ബാലകൃഷ്ണന്‍, മോഹനന്‍ പട്ടത്താന്‍,
പാലക്കുന്നില്‍ കുട്ടി, കുഞ്ഞികൃഷ്ണന്‍ മാങ്ങാട് എന്നിവര്‍ വിവിധ ഇടങ്ങളിലെ വിതരണത്തിന് നേതൃത്വം വഹിച്ചു.

 

error: Content is protected !!