എം.ബി. മൂസ സ്മാരക എം.ഇ.എസ് അവാര്‍ഡ് അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കരെക്ക് സമ്മാനിച്ചു

.കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള എം.ബി. മൂസ സ്മാരക എം.ഇ.എസ് അവാര്‍ഡിന് അര്‍ഹനായ അക്കര ഫൗണ്ടേഷന്‍ ചെയര്‍മാനും ഗ്രീന്‍ വുഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ അസീസിന് കൈമാറി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് സി. മുഹമ്മദ് കുഞ്ഞിയാണ് പുരസ്‌കാരംസമ്മാനിച്ചത്. ഗ്രീന്‍ വുഡ് പ്രിന്‍സിപ്പാള്‍ ഗണേശന്‍,ജില്ലാ എം.ഇ.എസ് ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, സെക്രട്ടറി ഫാറൂഖ് ഖാസിമി, എക്‌സിക്യൂട്ടീവ് മെമ്പര്‍ സുറൂര്‍ മൊയ്തു ഹാജി, ഗ്രീന്‍വുഡ് സിഇഒ സലീം എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!