സിജി രാജന്റെ ആദ്യ നോവല്‍ പ്രാണായാനം കവര്‍ പ്രകാശനം ചെയ്തു

പാലക്കാട് : പത്മശ്രീ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരിയും ടെലിഫിലിം സംവിധായികയുമായ സിജി രാജന്റെ പ്രഥമ നോവല്‍ പ്രാണായാനത്തിന്റെ കവര്‍ പ്രകാശനം നടന്നു. പാലക്കാട് തുഞ്ചത്തെഴുത്തച്ഛന്‍ കോളേജില്‍ നടന്ന വാക്കൂട്ട് പരിപാടിയില്‍ വെച്ചാണ് കവര്‍ പ്രകാശനം നടന്നത്. ചടങ്ങില്‍ പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ , പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ , കവി രാമനുണ്ണി മാഷ് , ഡോ. മുഞ്ഞിനാട് പത്മകുമാര്‍, അജി നാരായണന്‍, പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു . നോവല്‍ രചയിതാവ് സിജി രാജന്‍ മറുമൊഴി നടത്തി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് പത്മശ്രീ ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ നാലപ്പാടം പത്മനാഭന്‍ അറിയിച്ചു.

 

error: Content is protected !!