പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ ധേനു മണ്ഡപത്തില്‍ വിവിധ കലാകാരികളുടെ നൃത്താര്‍ച്ചനകള്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നുള്ള ദിശ റാവു, അക്ഷത അല്ലങ്കള എന്നിവരും തുടര്‍ന്ന് അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നിന്നും ദിയാ കൃഷ്ണയും മംഗലാപുരത്തില്‍ നിന്നുമുള്ള ദ്യുതി ഷെട്ടി , ശ്രാവണി ഭട്ട് എന്നിവരും ഭരത നാട്യങ്ങള്‍ അവതരിപ്പിക്കും.
