വെള്ളരിക്കുണ്ട്: വാക്തര്‍ക്കത്തിലിടപ്പെട്ട യുവാവിനെ വിരോധം വെച്ച്‌സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെതിരെ പരാതിയില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. മാലോത്ത് കാര്യോട്ടുച്ചാലിലെ എംആര്‍. രഞ്ജിത്തിന്റെ (29) പരാതിയിലാണ് കാര്യോട്ടുച്ചാലിലെ അനീഷ് എടക്കരക്കെതിരെ വധശ്രമത്തിനു പോലീസ് കേസെടുത്തത്. 8 ന് രാത്രി 7 മണിക്ക് കാര്യോട്ടു ചാലിലെ ചായക്കടയില്‍ പരാതിക്കാരനും സുഹൃത്തുക്കളും ചായ കുടിച്ചു കൊണ്ടിരിക്കെ ഈ മാസം ആറിന്‌സുഹൃത്തുമായുണ്ടായ വാക്തര്‍ക്കം സംബന്ധിച്ച് സംസാരം നടക്കുന്നതിനിടെ പരാതിക്കാരന്‍ ഇടപ്പെട്ട വിരോധത്തില്‍ പ്രതി സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
