കരിവെള്ളൂര്‍ ഓലാട്ട് കെ കെ എന്‍ എം എ യു പി സ്‌കൂള്‍ റിട്ട. ഓഫീസ് അറ്റന്റര്‍ കൊഴുമ്മലിലെ എ.വി ഗോപിനാഥന്‍ അന്തരിച്ചു

കരിവെള്ളൂര്‍ :ഓലാട്ട് കെ കെ എന്‍ എം എ യു പി സ്‌കൂള്‍ റിട്ട. ഓഫീസ് അറ്റന്റര്‍ കൊഴുമ്മലിലെ എ.വി ഗോപിനാഥന്‍ (81) അന്തരിച്ചു. സ്‌കൂള്‍ മാനേജരും പ്രധാനാധ്യാപകനുമായിരുന്ന പരേതനായ കാനാകുഞ്ഞിരാമന്‍ നായരുടെയും എ.വി. ലക്ഷ്മി അമ്മയുടെയും മകനാണ്. കൊടക്കാട് ഓലാട്ട് കെ കെ എന്‍ എം എ യു പി സ്‌കൂള്‍ മാനേജ്മന്റ് അംഗമാണ് . കൊഴുമ്മല്‍ മഹാവിഷ്ണു ക്ഷേത്രം ഭരണസമിതി അംഗം , കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കരിവെള്ളൂര്‍ യൂണിറ്റ് പ്രവര്‍ത്തകന്‍, പെരളം പൊതുജന വായനശാല പ്രവര്‍ത്തക സമിതി അംഗം ,കൊഴുമ്മല്‍ സുപ്രിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ,സ്ഥാപക അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു .ഭാര്യ : പി.ശാന്ത. മക്കള്‍: സ്മിത പി. (പൈക്ക ഏ.യു, പി സ്‌കൂള്‍, കാസര്‍കോട്), പി. രാംദാസ് , (അസിസ്റ്റന്റ് എഡിറ്റര്‍ , ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് , കൊച്ചി), സുധര്‍മ്മ. പി (ഒ.എ.,കെ.കെ.എന്‍.എം.എ.യു.പി സ്‌കൂള്‍, ഓലാട്ട്.). മരുമക്കള്‍:കിഷോര്‍,(എഞ്ചിനീയറിംഗ് വര്‍ക്‌സ് കോത്തായി മുക്ക് , പയ്യന്നൂര്‍), മനോജ് കുമാര്‍. കണിച്ചുകുളങ്ങര, (അധ്യാപകന്‍, മാടായി ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ , സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്) .സഹോദരങ്ങള്‍: എ.വി മാധവന്‍ നായര്‍ ( റിട്ട. എ.ജി.എം കാനറാ ബാങ്ക്), (അഡ്വ.എ.വി മുരളീധരന്‍, കോഴിക്കോട്,)എ.വി ബാലകൃഷ്ണന്‍, (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍ , പയ്യന്നൂര്‍ )എ.വി രാമചന്ദ്രന്‍,( റിട്ട. എല്‍.ഐ.സി. ഡെവലപ്‌മെന്റ് ഓഫീസര്‍ കോഴിക്കോട് ) ഭാനുമതി. ഏ.വി,( റിട്ട. പ്രധാനാധ്യാപിക,(കെ.കെ.എന്‍.എം.എ.യു.പി സ്‌കൂള്‍,ഓലാട്ട്.). ഡോ.ദ്രുഹിന്‍.എ.വി ( പ്രഫ സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് പരിയാരം മെഡിക്കല്‍ കോളേജ്, (കണ്ണൂര്‍ ). വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ കെ.കെ.എന്‍.എം എ.യു.പി സ്‌കൂള്‍,ഓലാട്ട്. , തുടര്‍ന്ന് സ്വവസതിയിലും പൊതു ദര്‍ശനം. സംസ്‌ക്കാരം രാവിലെ 10.30 ന് കൂക്കാനം പൊതു ശ്മശാനത്തില്‍.

 

error: Content is protected !!