തെരുവ് നായ ശല്യം രൂക്ഷം : ഓട്ടോയുടെ സീറ്റ് കടിച്ച് കീറി നശിപ്പിച്ചു. സെന്‍സസ്ഡ്യൂട്ടിക്കിടെ അദ്ധ്യാപകന് കടിയേറ്റു

അമ്പലത്തറ: അമ്പലത്തറയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായി.
പാറപ്പള്ളിയില്‍ ഓട്ടോയുടെ സീറ്റ് കടിച്ചു കീറിനശിപ്പിച്ചു. സെന്‍സസ് ഡ്യൂട്ടിക്ക് പോയ അധ്യാപകന്
നായയുടെ കടിയേറ്റു. മൂന്നാംമൈലില്‍സൈക്കിളില്‍ മദ്രസയില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പിന്നാലെ നായ ഓടി. പാറപ്പള്ളിയിലെ കെ.ഷംസീറിന്റെ ഓട്ടോയുടെ സീറ്റാണ് തെരുവ് നായകള്‍ കടിച്ചു കീറി നശിപ്പിച്ചത്. 6000 രൂപയോളം നഷ്ടം സംഭവിച്ചതായി ഷംസീര്‍ പറഞ്ഞു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റിന് വേണ്ടി കഴിഞ്ഞ ദിവസം പുതുക്കി പണിത ഓട്ടോയുടെ സീറ്റാണ് നശിപ്പിക്കപ്പെട്ടത്.
നായ ശല്യം കൊണ്ട് ഈ പ്രദേശത്തുകാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. സെന്‍സസ് ഡ്യൂട്ടിക്കിടെ ഒരുഅധ്യാപകന് നായയുടെ കടിയേറ്റ തിനെതുടര്‍ന്ന്‌സെന്‍സസ് ഡ്യൂട്ടിയില്‍ ഉള്ള അധ്യാപകരും ഭയപ്പാടോടുകൂടിയാണ്‌ജോലിനിര്‍വഹിക്കുന്നത്.
രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാനുംഭയപ്പെടുന്നു. അമ്പലത്തറയിലെ കോഴി ഫാമില്‍ നിന്നും 250 ഓളം കോഴികളെ കടിച്ചു കൊന്നത് രണ്ടുമാസംമുമ്പാണ്.
രൂക്ഷമായ നായകളുടെ ശല്യത്തിന് അറുതി വരുത്താന്‍ബന്ധപ്പെട്ടപഞ്ചായത്ത് അധികാരികള്‍ ആവശ്യമായ നടപടികള്‍സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

error: Content is protected !!