കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിമന്‍സ് ദന്തല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ലഹരി മുക്ത ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന് അസിസന്റ് സബ് ഇന്‍സ്പെക്ടര്‍ സി.കെ. മഹേഷ് ഉദ്ഘാടനം ചെയ്ത് ബോധവല്‍ക്കരണ ക്ലസ്സെടുത്തു. സ്കൂള്‍ എച്ച്. എം.പി. സുമ അധ്യക്ഷയായി. ഡോ. വിവേക് ആര് നായര്‍, ഡോ. എം ശ്രീദേവി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. രാജശ്രീ സുരേഷ് സ്വാഗതവും, എം. തുഷാര നന്ദിയും പറഞ്ഞു.
