ഇരിയ: ഏഴാംമൈല്‍ മുതല്‍ മുട്ടിച്ചരല്‍ വരെയുള്ള റോഡില്‍ വളവും തിരിവും, അശാസ്ത്രീയമായ റോഡ് പണിയും കാരണം അപകടങ്ങള്‍ പതിവായിരിക്കുന്നു,ഇരിയ ടൗണ്‍ മുതല്‍ ബംഗ്ലാവ് വരെ മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ പത്തോളം പേരുടെ ജീവനുകള്‍ ഇവിടെ പെലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം തന്നെ രണ്ടു ജീവനുകളാണ് ഈ മേഖലയില്‍ അപകടത്തില്‍ മരിച്ചത്. എത്രയും പെട്ടെന്ന് ശാസ്ത്രീയമായി റോഡ് ടാര്‍ ചെയ്യുകയും ‘അപകടമേഖല’ എന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മെക്കാഡം ടാറിങ്ങ് പോയ ഭാഗങ്ങളില്‍ പാച്ച് വര്‍ക്ക് ചെയ്യുന്ന സമയത്ത് സാധാരണ റോഡില്‍ നിന്നും കുറച്ച് ഉയരത്തിലാണ്.ടാറിങ് നടത്തിയിട്ടുള്ളത്. ഇത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പ്പെട്ടാന്‍ പ്രധാന കാരണമാകുന്നയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിഡബ്ല്യുഡി അധികൃതര്‍ എത്രയും പെട്ടെന്ന്
ഈ കാര്യത്തില്‍ തക്കതായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ‘അപകടം തുടര്‍ക്കഥയാകുമെന്ന് നാട്ടുകാര്‍. പറയുന്നു.
പ്രദേശത്ത് ഒരു ഹൈസ്‌കൂളും മദ്രസ്സയും ഉള്ളത് കൊണ്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
സത്വര നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
