കാഞ്ഞങ്ങാട് /പുല്ലൂര്‍: ദേശീയ വടംവലി താരം വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. പുല്ലൂര്‍ എകെജി ക്ലബ്ബിന് സമീപം താമസിക്കുന്ന ഇട്ടു എന്ന ബൈജു (37) വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്ന് നാലു മണിക്ക് ശേഷമാണ്. സംഭവം. കാസര്‍കോട് മൊബൈല്‍ ടവറിന്റെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നിലേറെ തവണ മത്സരിച്ച് മെഡല്‍ നേടിയിരുന്നു. കാസര്‍കോട് ജില്ലക്ക് വേണ്ടി നിരവധി തവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തിരുന്നു. എകെജി പുല്ലൂരിന്റെ വടംവലി താരമാണ്. നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടി മത്സരങ്ങളിലും പരിശീലനവും നല്‍കിയിട്ടുണ്ട്.
നേരത്തെ പുല്ലൂരില്‍ ഹോട്ടല്‍ നടത്തിവന്നിരുന്നു.സജീവ സിപിഎം പ്രവര്‍ത്തകനാണ്. മാതാവ്: വനജ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടതിനു ശേഷം ശവസംസ്കാരങ്ങള്‍ നടക്കും.
