നാടിനഭിമാനമായ ഡോ.മുഹമ്മദ് സഹലിന് വാര്‍ഡിന്റെ ആദരം

അജാനൂര്‍: കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും എം.ബി.ബി.എസ്. വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ ഡോ.മുഹമ്മദ് സഹലിന് ജന്മനാടിന്റെ സ്‌നേഹാദരം.അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അതിഞ്ഞാലിലെ വാര്‍ഡ് വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്തിന്റെ നേതൃത്വത്തിലാണ് പ്രിയ ഡോക്ടര്‍ക്ക് ഹൃദ്യമായ അനുമോദനവും വിദ്യാഭ്യാസ സ്‌നേഹാദരവും സംഘടിപ്പിച്ചത്.
കുട്ടിയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹോസ്ദുര്‍ഗ് എസ് എച്ച് ഒ ദിനേശന്‍ ഡോ.മുഹമ്മദ് സഹലിന് സ്‌നേഹോപഹാരംകൈമാറി. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉയര്‍ന്ന വിജയങ്ങള്‍ കൊയ്യുന്ന ഇത്തരം പ്രതിഭകള്‍ നാടിന്റെ ഐശ്വര്യമാണെന്നും, വരുംതലമുറയ്ക്ക് ഇതൊരു വലിയ പ്രചോദനമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസഹാജി, ഹമീദ് ചേരക്കാടത്ത്, വാര്‍ഡ് പ്രസിഡന്റ് സി എച്ച് സുലൈമാന്‍,ബ്‌ളോക്ക് മെമ്പര്‍ പി അബ്ദുല്‍ കരീം, സര്‍സയ്യിദ് കോളേജ് ചെയര്‍മാന്‍ അഷറഫ് എം ബി എം.എ.പി ഉമ്മര്‍,ബശീര്‍ ജിദ്ധ, പി.എം ഫൈസല്‍,
കെ.കെ ഫസലുറഹ്‌മാന്‍,അഷറഫ് ചോട്ട,കെ കെ അബൂബക്കര്‍ അഹമ്മദ് അഷറഫ് ഹന്ന,ബി. മുഹമ്മദ്,റമീസ് മട്ടന്‍,മജീദ് കല്ലിയില്‍, എസ് ടി യു നേതാക്കളായ ബദറുദ്ധീന്‍,മൊയ്തു മടത്തില്‍,റഹീം ചോരിവയല്‍,റസാക്ക് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വാര്‍ഡ് നിവാസികളും പങ്കെടുത്തു.

 

error: Content is protected !!