നീലേശ്വരം: ലയണ്‍സ് ഇന്റെര്‍നാഷണല്‍ ചോയ്യംകോട് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞനയും പുതിയ ലയണ്‍സ് വര്‍ഷത്തെക്കുള്ള സേവന, ജീവകാര്യണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാനവും ഇന്ന് വൈകിട്ട് 7 മണിക്ക് പാലാത്തടം സി മാക്സ് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് രഘുനാഥ് കെ യുടെ അദ്ധ്യക്ഷതയില്‍, ലയണ്‍സ് ക്യാബിനറ്റ് സെക്രട്ടറി കെ ഗോപി നിര്‍വഹിക്കും. പുതിയ പ്രസിഡണ്ട് ആയി വസന്തന് പി തോളേനിയും സെക്രട്ടറിയായി മധുസൂദനന് എം, ട്രഷറായി അരുണ്‍ പിബി യും ആണ് സ്ഥാനം ഏറ്റെടുക്കുന്നത്.പ്രസ്തുത ചടങ്ങില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ആലന്തട്ട മുഖ്യപ്രഭാഷണം നടത്തും. റീജിനല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു രഘുനാഥ്, സോണ്‍ ചെയര്‍പേഴ്സണ്‍ ഇവി അമുത ബായി, ജില്ലാ കോര്‍ഡിനേറ്റര്‍ അനിഷ് ചായ്യോത്ത്, ഷാജി എം ഡി, പ്രമോദ് കുമാര്‍ സി, മനോജ് വിവി എന്നിവര്‍ അതിസംബോധന ചെയ്ത് സംസാരിക്കും.
