ബേക്കല്‍: ചൂതാട്ടത്തിലേര്‍പ്പെട്ട നാല് പേരെ ബേക്കല്‍ പോലീസ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ 2.45 ന് പള്ളിക്കര കല്ലിങ്കാല്‍ ബസ് സ്റ്റോപ്പിന് സമീപം പൊതു സ്ഥലത്ത് പുള്ളിമുറി ചൂതാട്ടത്തിലേര്‍പെട്ട
ബേക്കല്‍ കുന്നിലെ മന്‍സൂര്‍ (29) പള്ളിക്കര തൊട്ടിയില്‍ റഷീദ് (49),പൂച്ചക്കാട് സ്വദേശികളായ കെ.എം. അബൂബക്കര്‍ (50), ഷിഹാബ് (41) എന്നിവരാണ് പിടിയിലായത്.കളികളത്തില്‍ നിന്നും
11500 രൂപയും ആറ് മൊബൈല്‍ ഫോണുകളും പോലീസ് പിടികൂടി . സ്ഥലത്ത് ഉണ്ടായിരുന്ന ഏതാനും പേര്‍ പോലീസിറെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു.
