എംഡിഎംഎ : പോലീസിനെ കണ്ട് ഓടിയ പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്:പടന്നക്കാട് റെയില്‍മേല്‍പ്പാലത്തിന് സമീപത്ത് പോലീസിനെ കണ്ട് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പോലീസ് നടത്തിയ പരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നാണ് 1.140 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ പെരിങ്ങോം ഉഴിച്ചി കരുവാട്ട്പുരയിലെ കെ. പി. അനസ്(27),ചെറുപുഴ കല്ലട മണക്കാട് തെക്കേപ്പുരയിലെ എം.ടി.പി. തബസീര്‍ (33) എന്നിവരെ അറസ്റ്റ് ചെയ്തു.

 

error: Content is protected !!