അജാനൂര്‍ : യൂത്ത് ലീഗ് പാലായി ശാഖ സെക്രട്ടറിയും മുന്‍ എം. എസ്. എഫ് മണ്ഡലം പ്രസിഡന്റും സമസ്തയുടെ സജീവ പ്രവര്‍ത്തകനുമായ ഇന്‍സാഫ് യമാനിക്ക് നേരെ ഉണ്ടായ അക്രമം മനുഷ്യത്വരഹിതവും അത്യന്തം അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ലഹരി മാഫിയകളും ,മറ്റ് സാമൂഹ്യവിരുദ്ധരും നടത്തുന്ന അക്രമങ്ങള്‍ സാധാരണക്കാരുടെ സുരക്ഷയെയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും നിയമവാഴ്ച്ചക്ക് ഭീഷണിയാണെന്നും നേതാക്കള്‍ അഭിപ്രാപ്പെട്ടു. ഇന്നലെ രാത്രി മസ്ജിദിലേക്ക് പോകുകയായിരുന്ന ഇന്‍സാഫ് യമനിയെയാണ് പാലായിയില്‍ വെച്ച് രണ്ടാംഗ സംഘം ക്രൂരമായി ആക്രമിച്ചത്.
താടിയെല്ലിനും കഴുത്തിലും ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്‍സാഫ് യമാനിയെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മണ്ഡലം പ്രസിഡന്റ്റുമായ ബഷീര്‍ വെള്ളിക്കോത്ത്, പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, മണ്ഡലം യൂത്ത് ലീഗ് മുന്‍ പ്രസിഡന്റ് ആസിഫ് ബല്ല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സമൂഹത്തില്‍ ഭീഷണിയും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ പ്രസ്ഥാവിച്ചു
