കാഞ്ഞങ്ങാട് :ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നിയന്ത്രിക്കണമെന്നും, വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസം അനുഭവിക്കുന്ന കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗത പ്രയാസം ഒഴിവാക്കുന്നതിന് എത്രയും പെട്ടെന്ന് ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഹോസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം അധികാരികളുടെ ആവശ്യപ്പെട്ടു. ആലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം സമിതി ജില്ലാ കമ്മിറ്റി അംഗം എ ശബരീശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുനില്‍ ആവിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി സുകുമാരന്‍, മുഹമ്മദ് മുറിയനാവി, കെ വി ദിനേശന്‍, ടി സത്യന്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സി ബീനീഷ്, സോണിയ ജോസഫ്, പുഷ്പ കൊളവയല്‍, പി പ്രഭാകരന്‍, പി വി സുനിത, രാജേഷ് കുറുന്തൂര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മനോജ് കരുവളം സ്വാഗതം പറഞ്ഞു.എസ്എസ്എല്‍സി, പ്ലസ് ടു തുടങ്ങിയ വിവിധ പരീക്ഷകളില്‍ വിജയികളായ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ വച്ച് ആദരിച്ചു. നിര്‍ധന കുടുംബത്തിന് വിദ്യാഭ്യാസ ധനസഹായവും നല്‍കി. വിവിധ കലാപരിപാടികളും നടന്നു.
ഭാരവാഹികള്‍
സുനില്‍ ആവിക്കര{ പ്രസിഡണ്ട്)
ബീനീഷ് { വൈസ് പ്രസിഡണ്ട് }
മനോജ് കരുവളം ( സെക്രട്ടറി} സോണിയ ജോസഫ്{ ജോയിന്‍ സെക്രട്ടറി}
പി പ്രഭാകരന്‍ ( ട്രഷറര്‍ )
