ബാനം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗവ. ഹൈസ്കൂൾ ബാനവും ജനമൈത്രി പോലീസ് സ്റ്റേഷൻ വെള്ളരിക്കുണ്ടും സംയുക്തമായി ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടത്തിയ റാലി പ്രദേശവാസികളുടെ ശ്രദ്ധ നേടി. തുടർന്ന് അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ ദൂഷ്യഫലങ്ങളും ലഹരിയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്നതായിരുന്നു.
പരിപാടിയിൽ അധ്യാപകരും ജനമൈത്രി പോലീസും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ദിനാചരണം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഭൂപേശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു . എസ്.ഐ സി.വി രാമചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ബി.അജിത, എസ്.എം.സി ചെയർമാൻ പി.ദിവാകരൻ, പി.കെ ബാലചന്ദ്രൻ, എ.എസ്.ഐ കെ.പ്രേമരാജൻ, അനൂപ് പെരിയൽ, സീനിയർ സി.പി.ഒ എം.സുരേഷ്, ഡ്രൈവർ സീനിയർ സി.പി.ഒ രഞ്ജിത്ത് രാജീവ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത് നന്ദിയും പറഞ്ഞു.
ബാനം ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
