സംസ്ഥാന അണ്ടര്‍ 15 ചെസ് ചാമ്പ്യന്‍ഷിപ്പ്: 27, 28 തീയ്യതികളില്‍ പടന്നക്കാട് നെഹ്രു കോളജില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി, കാസര്‍കോട് ജില്ലാ ചെസ് അസോസിയേഷന്റേയും നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റേയും സഹകരണത്തോട സംഘടിപ്പിക്കുന്ന സംസ്ഥാന അണ്ടര്‍ 15 (സബ്ജൂനിയര്‍) ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 27, 28 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത
സമ്മേളനത്തില്‍ അറിയിച്ചു. ബോയ്‌സ്(ഓപ്പണ്‍), ഗേള്‍സ് വിഭാഗങ്ങളിലായ മല്‍സരത്തില്‍ കേരളത്തിലെ 14 ജില്ലാ സെലക്ഷന്‍ ടൂര്‍ണമെന്റുകളില്‍ നിന്നു വിജയികളായ 100 ലധികം ചെസ്സ് താരങ്ങള്‍ മത്സരിക്കാനെത്തും.
27ന് രാവിലെ 9 ന് മണിക്ക് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി.റീജ മുഖ്യതിഥിയാകും. ഫിസിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രൊഫ. എം കെ സുധീഷ് സംബന്ധിക്കും. സ്വിസ് ലീഗ് സിസ്റ്റം ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ 7 റൗണ്ട് മത്സരങ്ങളാണ് 2 ദിവസങ്ങളിലായി നടക്കുക. ആദ്യ ദിനം നാലും രണ്ടാം ദിനം മൂന്നും റൗണ്ടുകളുമാണുണ്ടാകുക. ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളില്‍ വിജയികളാകുന്ന ആദ്യ നാല് സ്ഥാനക്കാര്‍ സെപ്റ്റംബറില്‍ നടക്കുന്ന നാഷണല്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു മത്സരിക്കാന്‍ യോഗ്യത കരസ്ഥമാക്കും. ഇരു വിഭാഗങ്ങളിലും ആദ്യ 12 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും. മറ്റു മത്സരാര്‍ത്ഥികള്‍ക്ക് മെഡല്‍ സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 28 ന് വൈകിട്ട് 4 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. സമാപനച്ചടങ്ങില്‍ നെഹ്രു കോളജ് മാനേജരും എന്‍ എം ഇ എസ് സെക്രട്ടറിയുമായ കെ. രാമനാഥന്‍ മുഖ്യാതിഥിയാകും. അന്താരാഷ്ട്രതല ചെസ് മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ഫിഡേ മാസ്റ്റര്‍ (എഫ് എം) പദവി കരസ്ഥമാക്കിയ അര്‍പ്പിത് എസ് ബിജോയ്, 3 എന്‍ ഒ എം പൂര്‍ത്തിയാക്കി ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്ക് തൊട്ടരികെ നില്ക്കുന്ന നിതിന്‍ ബാബു, തുടര്‍ച്ചയായി രണ്ടാം തവണയുംസംസ്ഥാന അണ്ടര്‍ 9 ഗേള്‍സ് ചാമ്പ്യനായ ജെ ആര്‍. സാന്‍വി , മുതിര്‍ന്ന ചെസ് താരങ്ങളായ പി. ശ്രീരാമന്‍ നമ്പൂതിരി, കെ. രാജന്‍ മാസ്റ്റര്‍ എന്നിവരെയും കാസര്‍കോടിന്റെ ചെസ് താരങ്ങളെ സമാപന വേദിയില്‍ ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍
ചെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. ശ്രീധരന്‍ ചൂട്ടക്കാട്ട്,കണ്‍വീനര്‍ സി എം ബൈജു, സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗം വി എന്‍ രാജേഷ്,ചെസ് പാരന്റ്‌സ് ഫോറം കെ എസ്.ജിഷ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!