കാഞ്ഞങ്ങാട്: മദ്യ മാഫിയകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ്സര്ക്കാറിനെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തി . യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രവും ബജറ്റും കേരളത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ളതാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്കിയാല് അഴിമതിയാകുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തില്‍ പറഞ്ഞ വി ഡി സതീശന് മുഖമന്ത്രിയായപ്പോള്‍ നികുതിയിളവ് നല്‍കിയത് ആരെ സഹായിക്കാനാണ്. എം ജി സര്‍വകലാശാല ആര്‍എസ്എസ് ശാഖയായി അധഃപതിച്ചത് വി ഡി സതീശന് – ആര് എസ് എസ് ഡീലിന്റെ ഭാഗമായാണ്. പി .എം. ശ്രീ പദ്ധതി ധൃതിപ്പെട്ട് നടപ്പിലാക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. മംഗളൂരുവില്‍ വി ഡി സതീശന് – അദാനി കൂടിക്കാഴ്ച്ചയുടെ ഫലമാണ് തീരദേശം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുതിയ പദ്ധതി നിര്‍ദേശങ്ങള്‍.മാര്‍ച്ച് ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. സാദിഖ് ചെറുഗോളി, കെ കനേഷ്, നാസറുദീന്‍ മലങ്കര, കെ മഹേഷ് എന്നിവര്‍ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ചില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
