നീലേശ്വരം: പരിപ്പുവട വിഭവശാല മുതല്‍ ഗ്യാസ് എജന്‍സി വരെയുള്ള നിരവധി അപകടങ്ങള്‍ സംഭവിച്ച കുഴികള്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ യൂത്ത് വിംങ്ങ് പ്രവര്‍ത്തകര്‍ നികത്തി ഗതാഗതം സുഗമമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാര്‍,ജനറല്‍ സെക്രട്ടറിഎ.വിനോദ് കുമാര്‍,ട്രഷറര്‍ കല്ലായി അഷറഫ് യുത്ത് വിംങ്ങ് പ്രസിഡണ്ട്. സെക്കിര്‍,ടി.ബാബു, രാഘവേന്ദ്ര, സി.വി പ്രകാശന്‍,കെ.എം.ഷിബു,പൃഥ്വിരാജ്, തുളസീദാസ് , ഡാനിയേല്‍ സുകുമാര്‍ , പ്രത്യുഷ് ,പി.വി. പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
