വേലാശ്വരം : ഗവണ്മെന്റ് യു.പി സ്കൂള്‍ വേലാശ്വരത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ വായന മാസാചരണത്തിന്റെ ഭാഗമായി എഴുത്തുകാരനോടൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. കവി ദിവാകരന് വിഷ്ണുമംഗലം പരിപാടിയില്‍ സംബന്ധിച്ചു വിദ്യാര്‍ത്ഥികളുമായി കാവ്യാ അനുഭവങ്ങളും എഴുത്തനുഭവങ്ങളും വിവരിച്ച് സംവദിച്ചു. ആറാംതരം കേരളപാഠാവലിയില്‍ തന്റെ കൊയക്കട്ട എന്ന കവിത അദ്ദേഹം ചൊല്ലി അവതരിപ്പിച്ചത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.പി. ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് ടി. വിഷ്ണു നമ്പൂതിരി, എന്‍. ശോഭന, കെ വി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ദിവ്യ ലക്ഷ്മി സ്വാഗതവും സരിഗ സതീഷ് നന്ദിയും പറഞ്ഞു.
