കാസര്‍കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്. ജി.എ) യുടെ കാസര്‍കോട് ജില്ലയുടെ ഓംബുഡ്സ്മാന് ആയി മുളിയാര്‍ നെക്രംപാറയിലെ സി രാജാരാമ ചുമതല ഏറ്റെടുത്തു.
സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ നിന്ന് ജോയിന്റ് സയറക്ടരായി സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ആസാം സര്‍ക്കാരിന്റെ ഓഡിറ്റ് വകുപ്പില്‍ പ്രധാന വിദഗ്ദ്ധനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭകാലത്ത് ഉദ്യോഗസ്ഥര്‍ക്കും , തൊഴിലാളികള്‍ക്കും , മേറ്റ്മാര്‍ക്കും പരിശീലനം നല്കുന്നതില് പ്രധാന പങ്ക് വഹിച്ചിരുന്നു. സാക്ഷരതാ പ്രവര്‍ത്തനം, ജനകീയാസൂത്രണ കോര്‍ഡിനേറ്റര്‍, കുടുംബശ്രി മിഷന് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘കില’യുടെ അദ്ധ്യാപകനായും, കാറഡുക്ക ബ്ലാക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
