കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജില്‍ 2026 – 27 വര്‍ഷം മെറിറ്റ് വിഭാഗത്തില്‍ ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 27.06.2026 ന് (ശനിയാഴ്ച) കോളേജില്‍ വെച്ച് നടക്കും. പ്ലസ്ടു / വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്ക്കും കൂടാതെ പുതുതായി അപേക്ഷിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷന് പങ്കെടുക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാവരും 27.06.2026 ന് രാവിലെ 10:30 ന് മുമ്പായി ഈ സ്ഥാപനത്തില്‍ വന്ന് രജിസ്ടേഷന് നടത്തേണ്ടതാണ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന വര് എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. നിലവില്‍ അഡ്മിഷന് ലഭിച്ചവര്‍ക്ക് ബ്രാഞ്ച് മാറ്റമോ, സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ രജിസ്ടേഷന് സമയത്ത് അഡ്മിഷന് സ്ലിപ്പോ , ഫീസ് അടച്ച രസിതോ ഹാജരാക്കിയാല്‍ മതിയാവും. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ 1000/- രൂപയും , വാര്‍ഷിക വരുമാനം 100000/- വരെയുള്ളവര്‍ 11000/- രൂപ വരെയും , അല്ലാത്തവര്‍ 14330/- രൂപയും സര്‍ക്കാര്‍ ഫീസായി കരുതണം. യൂപി ഐ മുഖേനയാണ് ഫീസ് അടക്കേണ്ടത്. കൂടാതെപി.ടി.എ ഫണ്ട് ( എസ്.സി.എസ്.ടി ഒഴികെ ) , യൂണിഫോം, മറ്റു ഫീസുകള്‍ എന്നിവയായി ഏകദേശം 5100/- രൂപയും കൈ വശം ഉണ്ടായിരിക്കേണ്ടതാണ്. മറ്റു ജില്ലകളില്‍ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ പ്രോക്സി യോടൊപ്പം സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. ജാതി സംവരണത്തിന് അര്‍ഹതയുള്ളവര്‍ പ്രസ്തുത സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0467- 2203110, 94953888 44, 9497 606964, 9895 721756, എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. നിലവിലുള്ള ഒഴിവുകളുടെ വിശദ വിവരങ്ങള്‍ Polyadmission. org/ let എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
