കേരള മോട്ടോര്‍ വാഹന വകുപ്പ് കാഞ്ഞങ്ങാട് ഡിവിഷന്‍ ലോകകപ്പ് പ്രവചന മത്സരത്തിന് തുടക്കമായി

കാഞ്ഞങ്ങാട് : കേരള മോട്ടോര്‍ വാഹന വകുപ്പ് പൊതുജന സമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി നടത്തുന്ന പ്രവചന മത്സരത്തിന് തുടക്കമായി. ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിന്റെ മുന്‍വശത്താണ് മുഴുവനാളുകള്‍ക്കും പങ്കെടുക്കാവുന്ന പ്രവചന ബോക്‌സ് സ്ഥാപിച്ചിട്ടുള്ളത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ആരംഭിക്കുന്നതുവരെ നീണ്ടുനില്‍ന്ന പ്രവചന മത്സരത്തില്‍ ഫൈനലില്‍ എത്തുന്ന ടീമുകള്‍, ജേതാക്കള്‍, ഗോള്‍ ശരാശരി എന്നിവയാണ് പൂരിപ്പിച്ച് ബോക്‌സില്‍ നിക്ഷേപിക്കേണ്ടത്. വിജയികള്‍ക്ക് എല്‍ഇഡി ടിവി, ടാബ് ടാബ്,മൊബൈല്‍ ഫോണ്‍, തുടങ്ങിയ ബംബര്‍ സമ്മാനങ്ങളും, നിരവധി പ്രോത്സാഹന സമ്മാനങ്ങള്‍ളു നല്‍കുന്നു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ പി. കെ. പ്രേമാനന്ദ് ആദ്യ കൂപ്പണ്‍ പൂരിപ്പിച്ച് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ ടി ഒ ഇന്‍ ചാര്‍ജ് പി വി രതീഷ് അധ്യക്ഷത വഹിച്ചു. സ്ഥലം മാറിവന്ന തഹസില്‍ദാര്‍ പി ഷനീജ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ മാരയ ഇ വി സജീവന്‍, കെ ബിജുകുമാര്‍,മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ഉദ്യോഗസ്ഥന്മാരായ വി പ്രജിത്ത്,എം. വി. പ്രഭാകരന്‍,ഇ. പി. ഹാരിസ്, പ്രവചന മത്സരവുമായി സഹകരിക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍ മാരായ മാത്യു വര്‍ഗീസ്, വി. രതീഷ്, എം. വിജേഷ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!