കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി; കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പൊതുയോഗം കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ.വി.ഗോവിന്ദന്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:അഞ്ചു വര്‍ഷ പെന്‍ഷന്‍ പരിഷ്‌കരണം റദ്ദ് ചെയ്യാനും കൂടിശ്ശിക ക്ഷാമാശ്വാസ ഗഡുക്കള്‍ നിഷേധിക്കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതീരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു )കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
2024 ല്‍ നടക്കേണ്ട പരിഷ്‌കരണത്തിന് കമ്മീഷന്‍ നിയമിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരി ക്കെയാണ് സര്‍ക്കാര്‍ ഏക പക്ഷിയമായി പത്തു വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരണമെന്ന തീരുമാനത്തിലേക്ക് മാറിയത്.ക്ഷാമാശ്വാസ കൂടിശ്ശിക എട്ട് ഗഡുക്കളായ നല്‍കാന്‍ ഉത്തരവ് നിലനില്‍ക്കേ അതുമായി ബന്ധപ്പെട്ട നടപടി തടഞ്ഞുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ കൈ കൊള്ളൂന്നത് അഷ്വാര്‍ഡ് പെന്‍ഷന്‍ എന്ന മുന്‍ സര്‍ക്കാര്‍ തീരുമാനവും പുതിയ ബാഡ്ജറ്റില്‍ ഒഴിവാക്കിയത്.
സര്‍ക്കാര്‍ കൈ കൊള്ളുന്ന ഇത്തരം നിഷേധ നിലപാടുകള്‍ക്കെതിരെ പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്ലേക്കും ജില്ല കേന്ദ്രത്തിലേക്കും നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം മുതല്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പെന്‍ഷന്‍കാര്‍ പ്രകടനം നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം ജില്ല സെക്രട്ടറി കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു.പി.വി. ശ്രീധരന്‍ സ്വാഗതം പറഞ്ഞു.പി സി പ്രസന്ന, വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇ.സി. കണ്ണന്‍,എം. കുഞ്ഞി ഗോവിന്ദന്‍,പി.വി. നിര്‍മല,കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

error: Content is protected !!