ബജറ്റ് ആശ്വാസകരം : പത്മനാഭന്‍ ചാലിങ്കാല്‍

പരപ്പ:- പട്ടിക ജാതി /വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ബജറ്റാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിയമ സഭയില്‍ അവതരിപ്പിച്ചതെന്ന് കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജന :സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍.
കേരളാ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം പരപ്പയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനനിര്‍മ്മാണം , വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റ്, സ്പെഷ്യല്‍ റിക്രൂട്‌മെന്റ്, തൊഴില്‍, ഉപജീവനമാര്‍ഗം, വയനാട് ട്രൈബല്‍ സര്‍വ്വകലാശാല തുടങ്ങി ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തിയത് യു. ഡി. എഫ്. സര്‍ക്കാരിന്റെ പിന്നോക്ക വിഭാഗത്തോടുള്ള ചേര്‍ത്ത് നിര്‍ത്തലിന്റെ അടയാളമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ആദിവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍ ചുള്ളിഅദ്യക്ഷതവഹിച്ചു , ജനാര്‍ദ്ധനന്‍ ചെമ്പന, എം.രാധാമണി, സുന്ദരന്‍ ഒരള,കൃഷ്ണന്‍ പയാളം, കണ്ണന്‍ മാളൂര്‍ ക്കയം,ശ്യാമള എ. വി.,മോഹനന്‍ വാളൂര്‍,ഓമന. ആര്‍ കരിന്തളം , ജോണ്‍ എം. ജെ , കൃഷ്ണന്‍ എ. എസ് ,രാമന്‍ മാളൂര്‍ക്കയം തുടങ്ങിയവര്‍ സംസാരിച്ചു.രാജീവന്‍ ചീരോല്‍ സ്വാഗതവും കെ. സി. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!