എം.വി ദാമോദരന്‍, സാധാരണകാരുടെ ജീവിതം പൊതു സമൂഹത്തിലെത്തിച്ചു: ഡോ.സി ബാലന്‍; കാഞ്ഞങ്ങാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാ മോദരന്‍ അനുസ്മരണ പരിപാടിയില്‍ ചരിത്രകാരന്‍ ഡോ.സി ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റായിരുന്ന എം.വി ദാമോദരന്‍ സാധാരണ മനുഷ്യരു ടെ ജീവിതം പൊതു സമൂഹത്തിലെത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് ചരിത്രകാരനും അധ്യാപകനുമായ ഡോ.സി ബാലന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച 30-മത് എം.വി ദാ മോദരന്‍ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. പഴയകാല മാധ്യമ പ്രവര്‍ത്തകര്‍ എന്നും സമൂഹത്തിന് നേരെ പിടിച്ച് കണ്ണാടികളായിരുന്നുവെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു. എം.വി ദാ മോദര സ്മൃതിയില്‍ ടി മുഹമ്മദ് അസ്ലം, പി പ്രവീണ്‍കുമാര്‍, ഇ വി ജയകൃഷ്ണന്‍, എന്‍. ഗംഗാധരന്‍, കെ ബാബു സംസാരിച്ചു. ടി.കെ നാരായണന്‍, മാനവുല്‍ കുറിച്ചിത്താനം, അനില്‍ പുല്ലൂര്‍, സുനില്‍ കുമാര്‍, കെ ജയരാജന്‍, ദി നേശന്‍, സജേഷ്, അഷ്റഫ് കൊട്ടോടി സംബന്ധിച്ചു. നേരത്തെ എം.വി ദാമോദരന്റെ ഫോട്ടോയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

 

error: Content is protected !!