കാഞ്ഞങ്ങാട് : പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിന് എതിരെ കെ എസ് കെ ടി യു
രാവണീശ്വരം വില്ലേജ് വനിത സബ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊഴിലാളി ജില്ലാ ജേ: കണ്‍വീനര്‍ പി എ ശകുന്തള ഉദ്ഘാടനം ചെയ്തു. സബ് കമ്മിറ്റി വില്ലേജ് കണ്‍വീനര്‍ എം ജി പുഷ്പ അധ്യക്ഷതവഹിച്ചു.
കര്‍ഷക തൊഴിലാളി വില്ലേജ് സെക്രട്ടറി ഒ.മോഹനന് സംസാരിച്ചു.വില്ലേജ് ജേ: കാവിനര് നളിനി സ്വാഗതം പറഞ്ഞു. ഭാസ്കരന്, സുനിത, കമലാക്ഷി, ദീപ എന്നിവര്‍ സംസാരിച്ചു .
