രാജപുരം: കൈ നിറയെ പുസ്തകവുമായി പതിവു തെറ്റാതെ ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വായനശാലയില്‍ എത്തി. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ പതിവ് തെറ്റിക്കാതെ വായനശാലയിലേക്ക് എത്തിച്ച് നാടിന് മാതൃകയായത്. എല്ലാവര്‍ഷവും തുടര്‍ച്ചയായി കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങള്‍ എന്‍സിസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ എത്തിക്കുന്നത് പതിവാണ്. അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ തോമസ് സ്കറിയ, അണ്ടര്‍ ഓഫര്‍ നോയല്‍ പി ജയില്‍ എന്നിവരുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പുസ്തകങ്ങളുമായി എത്തിയത്. മുന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് വിദ്യാര്‍ത്ഥികളില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ തോമസ് സ്കറിയ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. അണ്ടര്‍ ഓഫര്‍ നോയല്‍ പി ജയില്‍ അധ്യക്ഷനായി. എ അജിത്ത്, രഹനാ രമേശ്, പി നിതിന്‍ കൃഷ്ണ, ആര്യ രാജ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന് സ്വാഗതവും, കെ നളിനാക്ഷന് നന്ദിയും പറഞ്ഞു.
