സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകളുടെ ദിവസ വരുമാനത്തില്‍ വന്‍ ഇടിവ്; ‘കൈയില്‍ നിന്ന് കാശ് എടുത്ത് സര്‍വീസ് നടത്തേണ്ട അവസ്ഥ’: ബസുടമകള്‍

ബാബു കോട്ടപ്പാറ

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതോടെ ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലേക്ക്. ഈ മാസം 15 മുതല്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ ലോക്കല്‍ – ഇതര ജില്ലകളിലേക്കും സര്‍വീസ് നടത്തുന്ന ബസുകളുടെ ദിവസവരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്ന് ബസുടമകള്‍ പറയുന്നു.
നേരത്തെ ഒരു ലോക്കല്‍ ബസിന് ദിവസം ശരാശരി 10,000 മുതല്‍ 12,000 രൂപ വരെ കളക്ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത്, സൗജന്യ യാത്ര തുടങ്ങിയതോടെ അത് 3000 മുതല്‍ 4000 രൂപയായി കുറഞ്ഞതായി കാഞ്ഞങ്ങാട്ടെ
ആര്‍ എം എസ്.
ബസ് ഉടമ മനു പറഞ്ഞു.
3000 രൂപയില്‍ അധികം കുറവാണ് ഇപ്പോള്‍ ദിവസവും ഉണ്ടാകുന്നത്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ യാത്രക്കാര്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസിയിലേക്ക് മാറിയതായും ഇതുമൂലം സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായും അവര്‍ പറയുന്നു.

മലയോരത്ത് ഇരട്ടിപ്രഹരം

മലയോര മേഖലകളില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. കയറ്റവും കുണ്ടും കുഴിയും നിറഞ്ഞ റൂട്ടുകളില്‍ ഒരു ബസിന് ദിവസം 70 ലിറ്റര്‍ ഡീസല്‍ വരെ വേണ്ടിവരും. ഇതിന് മാത്രം ഏകദേശം 7000 രൂപ ചെലവാകും. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും കൂടി ദിവസം 2600 രൂപയെങ്കിലും ശമ്പളയിനത്തില്‍ നല്‍കണം. ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ടാക്‌സ്, ഇന്‍ഷുറന്‍സ്
ഇതിനായി ദിവസം കുറഞ്ഞത്
1500 രൂപ എങ്കിലും
മാറ്റിവെക്കണം.
ഇപ്പോള്‍ കിട്ടുന്ന വരുമാനം കൊണ്ട് ഡീസലടിക്കാന്‍ പോലും തികയുന്നില്ല. കൈയില്‍ നിന്ന് കാശെടുത്താണ് ബസ് ഓടിക്കുന്നത്
കസിന്‍സ് ബസ് മാനേജര്‍ പ്രമോദന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടണം

ബജറ്റില്‍ ടാക്‌സ് 50 ശതമാനം കുറച്ചെങ്കിലും ഇത് ബസ് ഉടമക്ക് വേണ്ട രീതിയില്‍ പ്രയോജനം കിട്ടില്ല. മൂന്ന് മാസത്തേക്ക്
30000 രൂപയാണ് ടാക്‌സ്.ഈ വകയില്‍ ഒരു മാസം 5000 രൂപയുടെ കുറവ് കിട്ടും.
പുതിയ ഒരു ബസ് വാങ്ങുമ്പോള്‍ 31 ലക്ഷം ചെയ്‌സിന് മാത്രം വേണ്ടിവരുന്നു ഇത് പൂര്‍ണ്ണമായും ലോണ്‍ കിട്ടുന്നുമുണ്ട്.
ബോഡി നിര്‍മ്മിക്കാന്‍ മോഡല്‍ അനുസരിച്ച് 16 ലക്ഷം മുതല്‍ 20 ലക്ഷം വരെ വേണ്ടിവരും.
മൂന്ന് വര്‍ഷത്തേക്ക് ലോണ്‍ ഇട്ടു വാങ്ങുന്ന
വാങ്ങുന്ന ബസ്സുകള്‍ക്ക് മാസത്തില്‍ 1.20 ലക്ഷത്തോളം രൂപയും
5 വര്‍ഷത്തേക്ക് ലോണ്‍ എടുക്കുന്ന ബസുകള്‍ക്ക് എഴുപതിനായിരം മുതല്‍ 80000
വരെ
ലോണായി അടക്കേണ്ടി വരും.
വരുമാനം കുറഞ്ഞതോടെ പല ബസുകളും സര്‍വീസ് നിര്‍ത്തിവെക്കുന്ന അവസ്ഥയിലാണ്.
ഫിനിക്‌സ് ബസുമ രവി പറഞ്ഞു.
കെ.എസ് .ആര്‍ ടി.സി.ബസ് കുറവായ റൂട്ടിലെ യാത്രക്കാര്‍ക്ക് കാഞ്ഞങ്ങാട്ടെക്ക്
വേണ്ടതാണെങ്കിലും സ്വകാര്യ ബസുകളില്‍ കയറി ദേശീയപാതയില്‍ ഇറങ്ങുകയും അവിടെ നിന്നാണ്
ലക്ഷ്യം സ്ഥലത്തേക്ക്
കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉള്‍നാടന്‍ ഗ്രാമങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് സ്വകാര്യ ബസുകളാണ്. ഇവ നിലച്ചാല്‍ യാത്രക്കാര്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും സാധാരണക്കാരും വലയും.
സ്വകാര്യ ബസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും
50 ശതമാനം ഡീസല്‍ സബ്‌സിഡിയോ അനുവദിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ കോളേജുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ മുമ്പ് കൂടുതലായും സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സൗജന്യ യാത്രാ പദ്ധതി നിലവില്‍ വന്നതോടെ അവര്‍ വലിയ തോതില്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറി.
ഇതോടെ വിദ്യാര്‍ഥി കണ്‍സെഷന്‍ ടിക്കറ്റുകളിലൂടെ ലഭിച്ചിരുന്ന വരുമാനവും സ്വകാര്യ ബസുകള്‍ക്ക് നഷ്ടമായി.
കുടുംബമായി യാത്ര ചെയ്യുന്നവരില്‍ സ്ത്രീകള്‍ കെഎസ്ആര്‍ടിസിയെ തിരഞ്ഞെടുക്കുന്നതിനാല്‍ അവരുടെ കൂടെയുള്ള പുരുഷ യാത്രക്കാരും അതേ ബസില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയത് സ്വകാര്യ ബസുകളുടെ വരുമാനത്തെ കൂടുതല്‍ ബാധിച്ചതായി
അസോസിയേഷന്‍ സംസ്ഥാന -ജില്ലാ ഭാരവാഹിയായിരുന്ന സത്യന്‍ പൂച്ചക്കാട് പറഞ്ഞു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരുമെന്ന ആശങ്കയും മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നു.
സ്വകാര്യ ബസ് സര്‍വീസുകള്‍ വ്യാപകമായി നിലച്ചാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും കുടുംബങ്ങളുടെ ഉപജീവനത്തെ അത് ബാധിക്കുമെന്നാണ് ബസ് മേഖലയിലെ സംഘടനകളുടെ മുന്നറിയിപ്പ്.

 

സ്വകാര്യ ബസിന്റെ ഒരു ദിവസത്തെ കണക്ക്

ഡീസല്‍ – 70 ലിറ്റര്‍
? രൂപ 7,000
ഡ്രൈവര്‍ + കണ്ടക്ടര്‍ + ക്ലീനര്‍ ശമ്പളം ? 2,600
മെയിന്റനന്‍സ്, ടാക്‌സ് ഇന്‍ഷുറന്‍സ് മാറ്റിവെക്കല്‍ ? 1,500
ആകെ ചെലവ് 11,100.

ഇപ്പോഴത്തെ ശരാശരി വരുമാനം ? 8.500 മുതല്‍ 9,000 വരെ.
ദിവസത്തെ നഷ്ടം
? 2, 500 മുകളില്‍
(ലോണ്‍ അടവ് പുറമെ).
മറ്റു ജില്ലകളിലേക്ക് പോകുന്ന ബസുകള്‍
നഷ്ടം ഇതിലും എത്ര യോ മുകളില്‍ വരും.

 

error: Content is protected !!