കാഞ്ഞങ്ങാട്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുപോലെ തയ്യാറെടുപ്പുകള്‍ നടത്തുക കയാണ്. കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസും വിപുലമായ രീതിയിലാണ് ഓണത്തെ വരവേല്‍ക്കാന്‍ പൂകൃഷിയും പച്ചക്കറി കൃഷികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പൂകൃഷിയുടെ ഭാഗമായി അജാനൂര്‍ സി.ഡി. എസ് വിവിധ ജെ. എല്‍.ജി ഗ്രൂപ്പുകള്‍ക്ക് ചെണ്ടുമല്ലി തൈകളും പച്ചക്കറി തൈകളും നല്കിക്കൊണ്ടിരിക്കുകയാണ്. പുല്ലൂരിലെ സാവിത്രി എന്ന സംരംഭക യില്‍ നിന്നും വാങ്ങിയ 200 ചെണ്ടുമല്ലി തൈകളാണ് സി. വി. ബിന്ദു, റംലത്ത് ബീവി,സീമ ശശി, സരോജിനി. കെ, ശാന്ത. എ എന്നിവര്‍ നേതൃത്വം നല്കുന്ന ആരാമം ജെ. എല്‍. ജി യിലെ ചെണ്ടുമല്ലി കൃഷിക്കായി നല്‍കിയത്. രാവണേശ്വരം കുന്നുപാറയിലെ അഞ്ചാം വാര്‍ഡിലെ കൃഷി സ്ഥലത്ത് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഓണക്കനി നിറപ്പൊലിമ സി.ഡി.എസ് തല നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് പ്രസിഡണ്ട് കെ. അശ്വിനി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് പ്രസിഡണ്ട് കെ. സുമതി, ബ്ലോക്ക് കോഡിനേറ്റര്‍ എ. രജനി, അഗ്രി സി.ആര്.പി ശ്രുതി, എസ്.ടി ആനിമേറ്റര്‍ ശരണ്യ ശശി, അക്കൗണ്ടന്റ് ധന്യ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ. വി. സുകുമാരന്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും സംബന്ധിച്ചു. പൂ കൃഷി കൂടാതെ പച്ചക്കറി കൃഷി നടത്തുന്നതിനും പ്രവര്‍ത്തകര്‍ തയ്യാറെടുത്ത് വരുന്നുണ്ട്.
