പകര്‍ച്ചവ്യാധിപ്രതിരോധപ്രവര്‍ത്തനങ്ങളുടെ സ്‌കൂള്‍തല പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: വിവിധങ്ങളായ പകര്‍ച്ചവ്യാധികളുടെ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം പിലിക്കോട് ഗവ : യു.പി. സ്‌കൂളില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് ,സ്‌കൂളിനകത്തെ ക്ലോറിനേഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോക്ടര്‍ ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം കെ ഹരിദാസ് ,ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ ഹസീബ് പി പി,പി ടി എ പ്രസിഡണ്ട് പ്രദീപ്.ടി, മദര്‍ പി.ടി.എ പ്രസിഡണ്ട് . അശ്വതിമഹേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അമേയ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് യമുന വി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!