ഏഴാംമൈല്‍: കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് 1.5 കോടി രൂപ സ്റ്റേഡിയം നവീകരണത്തിനായി മാറ്റി വെച്ചത്. സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അന്തിമമാക്കുന്നതിന് വേണ്ടി പിഡബ്ല്യുഡി ഉ ദ്യോഗസ്ഥരായ സി സുനി, ഡെപ്യൂട്ടി ആര്‍ക്കിടെക്ട്, പിഡബ്ല്യൂഡി ആര്‍ക്കിടെച്ചര്‍ വിങ്
പി.പ്രകാശന്‍ , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി കെട്ടിട ഉപവിഭാഗം, കാഞ്ഞങ്ങാട്
ബെന്നി ജോസഫ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി കെട്ടിട ഭാഗം, എന്നിവരും
പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. ജയചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ. എന്‍. എസ്, പൊതു പ്രവര്‍ത്തകരായ എച്ച്. നാഗേഷ്, രാമചന്ദ്രന്‍, വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു
അന്തരാഷ്ട്ര നിലവാരത്തില്‍ ഉള്ള ഫുട്‌ബോള്‍ മൈതാനം ഗാലറി,ഭരണനിര്‍വ്വഹണ ഓഫീസും സിന്തറ്റിക് ട്രാക്കും ശുചിമുറികളും ഇവിടെ പണിയുന്നുണ്ട്.
