കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിനും കൂടാതെ 31 വര്‍ഷം കഠിനതടവും 27000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 8 മാസം അധികം തടവിനും ശിക്ഷ വിധിച്ചു. കരുവഞ്ചാല്‍ വായാട്ടുപറമ്പ് തെക്കേയില്‍ ഹൗസ് ജോഷി ജോസഫ് (56) നെയാണ്
പോക്‌സോ ആക്ട് പ്രകാരം 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധികതടവിനും, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം ജീവപര്യന്തം തടവിനും, ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം 3 വര്‍ഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 മാസം അധിക തടവും,506(ഐഐ) പ്രകാരം 3 വര്‍ഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം അധിക തടവിനും ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 13 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ കുട്ടിക്ക് 10 വയസ് പ്രായമുള്ളപ്പോള്‍ സ്‌കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന 2022 ആഗസ്റ്റ് 27, 28 എന്നീ തീയതികളില്‍ ഏതോ ഒരു ദിവസം പകല്‍ സമയത്ത് പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി
ലൈംഗിക ഉദ്ദേശത്തോടെ ബലംപ്രയോഗിച്ച് കുട്ടിയെ പ്രതി താമസിച്ചു വരുന്ന ക്വാട്ടേഴ്‌സില്‍ വച്ച് ലൈംഗിക അതിക്രമണത്തിന് വിധേയമാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന കെ പി ഷൈനും, തുടര്‍ന്നുള്ള അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ് എം എസ് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉള്ള ഡി വൈ എസ് പി.ടി ഉത്തംദാസാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിയില്‍ എഎസ്‌ഐ ശോഭനയും കോടതിയില്‍ ഹാജരായി.
