പയ്യന്നൂര്‍: ദേശീയ പാതയില്‍ എടാട്ട് കാര്‍ യാത്രികരെ തട്ടികൊണ്ടുപോയി സ്വര്‍ണ്ണ കവര്‍ച്ച നടത്തി മുങ്ങിയ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കീച്ചേരി അഞ്ചാംപീടിക പാറക്കടവ് സ്വദേശിയുമായ പി. സനു സന്തോഷിനെ (36) യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി രൂപീകരിച്ചപ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പോലീസ് ഇന്നലെ രാത്രിയോടെഅറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന്റെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സനു സന്തോഷ് പാനൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനു പയ്യന്നു രുമായി നല്ല ബന്ധമുള്ളതായി സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.. ഈ മാസം രണ്ടിന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വര്‍ഷങ്ങളായി തലശേരി ചിറക്കരയില്‍ താമസിക്കുന്ന സ്വര്‍ണ്ണവ്യാപാരി
മഹാരാഷ്ട്ര സാംഗ്ലിസ്വദേശികുമാര് ജലന്തര്‍ നിഗത്തെയും കുടുംബത്തെയുമാണ് രണ്ട് ഇന്നോവയിലെത്തിയ സംഘം പയ്യന്നൂര്‍ എടാട്ട് ദേശീയ പാത സര്‍വ്വീസ് റോഡില്‍ വെച്ച് പിന്തുടര്ന്ന് മാതമംഗലം റോഡില്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം 25 ഗ്രാം സ്വര്‍ണ്ണവുമായി കവര്‍ച്ച സംഘം കടന്നു കളഞ്ഞതെന്നാണ് പരാതി.
