മടിക്കൈ: എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന്റെ ഭാഗമായി എരിക്കുളം ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നിഖില നാരായണന്‍, എന്‍ എ ബി എച്ച് ജില്ലാ ഫെസിലിറ്റററര്‍ ഡോ. ശില്പ എം.വി , ഡോ. നിധിന്‍ , ജില്ലാ പഞ്ചായത്തംഗം കെ. സബീഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി ,വാര്‍ഡ് മെമ്പര്‍മാരായ ഇ. സുധീഷ്, വി ബാലകൃഷ്ണന്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത , എച്ച് എം സി അംഗങ്ങളായ കെ.എം.ഷാജി, കെ. ശാര്‍ങാധരന്‍ , എന്‍.കെ. കൃഷ്ണന്‍,എന്നിവര്‍ സംസാരിച്ചു .മെഡിക്കല്‍ ഓഫീസര്‍ മുജീബ് റഹ്‌മാന്‍ സ്വാഗതവും, ഫാര്‍മസിസ്റ്റ് കെ. ഷീന നന്ദിയും പറഞ്ഞു. എന്‍ എ ബി എച്ച് നാഷണല്‍ അസ്സസ്സര്‍ ഡോ. ജിതിന്‍ കെ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. .മികച്ച ചികിത്സാ , രോഗികളുടെ സുരക്ഷ , ജീവനക്കാരുടെ ഗുണനിലവാരം, ആശുപത്രിയുടെ ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്. എരിക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുജീബ് റഹ്‌മാന്‍ സി എച്ച് , സ്റ്റാഫ് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞികൃഷ്ണന്‍ പി എന്നിവര്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും ,ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
