വീട്ടില്‍ സൂക്ഷിച്ച വന്‍ എം.ഡി.എം.എ ശേഖരം പിടികൂടി: യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: രഹസ്യ വിവരത്തെ തുടര്‍ന്നു ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ റെയ്ഡില്‍ വീട്ടില്‍ വില്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നായ 88. 1820 ഗ്രാം എംഡി എം എ യും2, 26,000 രൂപയും അഞ്ച് മൊബൈല്‍ ഫോണും ഡിജിറ്റല്‍ തൂക്കു മെഷീനും, എം ഡി എം എ ഉപയോഗിക്കാന്‍ സൂക്ഷിച്ച ഗ്ലാസ് ട്യൂബും ബര്‍ണറും പ്ലാസ്റ്റിക് പാക്കറ്റുകളുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് സലാമത്ത് നഗറിലെ ചുള്ളിയോടന്‍ വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദിനെ(31) യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഡാന്‍സാഫ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അിസ്ഥാനത്തില്‍ തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഗ്രേഡ് എസ്.ഐ സി.പി.സജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ സബിത, ഡാന്‍സാഫ് സ്‌ക്വാഡിലെ ഗ്രേഡ് എസ്.ഐ പി.ആര്‍.ജിജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.നിഷാന്ത്, കെ.വിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ വൈകിട്ട് 5.25 മണിയോടെ സലാമത്ത്‌നഗറിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തിയത്. അലമാരയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ എംഡി എം എ മൈസൂരില്‍ പോയപ്പോള്‍ വാങ്ങിയതാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. നിരവധി പേര്‍ ഇയാളുടെ ഇടപാടുകാരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ എടാട്ട് വെച്ച് ഇന്നോവയില്‍ എംഡി എം എ കടത്തുന്നതിനിടെ ഇയാള്‍ പോലീസ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!