സെപ്റ്റിക് ടാങ്ക് മാലിന്യം തുറസ്സായി ഒഴുക്കിയതായി പരാതി

പുല്ലൂര്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയ ശേഷം മാലിന്യം തുറസ്സായ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായി പ്രദേശവാസികളുടെ പരാതി. ഇതുമൂലം പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. സ്വന്തം സ്ഥലമാണെന്ന പേരില്‍ സെപ്റ്റിക് മാലിന്യം തുറസ്സായി ഒഴുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, കിണര്‍വെള്ള മലിനീകരണത്തിനും രോഗാണു വ്യാപനത്തിനും ഇത് കാരണമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരിസര പ്രദേശത്തെ അഞ്ചോളം കുടുംബങ്ങള്‍ വിഷയം ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപന അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

error: Content is protected !!