രാസലായിനി കുടിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ രാസലായിനി കുടിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്കള പാണലത്തെ ആദിലിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്കള ചെര്‍ളടുക്കത്തെ എം.കെ.ഫാത്തിമത്ത് സുഫൈദ (24) ‘ ആണ് ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തത്.ബി.എ., ബി.എഡ് ബിരുദധാരിയാണ് ഫാത്തിമത്ത് സുഫൈദ. നായന്മാര്‍മൂല തന്‍ബിഹുല്‍ ഇല്‌സാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ആദില്‍ പ്രവാസിയായിരുന്നു. മൂന്നുവര്‍ഷത്തോളമുള്ള പ്രണയത്തിനൊടുവില്‍, ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് സുഫൈദ ഇരയായെന്ന് കുടുംബം ആരോപിക്കുന്നു. ഇന്ന് ഒന്നാം വിവാഹവാര്‍ഷികം നടക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിച്ചു. പോയാല്‍ തിരിച്ചുവരേണ്ടതില്ലെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരുടെ മുന്നില്‍ വച്ച് യുവതി തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായിനി കഴിക്കുകയായിരുന്നു. ഉടന്‍ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.
ഫാത്തിമത്ത് സുഫൈദക്ക് രണ്ടുമാസത്തോളം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. ചെര്‍ളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെ മകളാണ്.

ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാ രോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്ര മിക്കുക. ഇത്തരം ചിന്തകളുള്ള പ്പോള്‍ ‘ദിശ’ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 0471 2552056).

 

error: Content is protected !!