കോട്ടപ്പാറ:ഗ്രാമീണ പാരമ്പര്യത്തിന്റെ നിറക്കാഴ്ചയായി പു ക്കാര് സംഘം. മടിയന്‍ കൂലോത്ത് കലശത്തിനായ് കലശത്തട്ട് ഒരുക്കുന്നതിനായുള്ള പൂക്കുലകളുടെയും പൂക്കളുടെയും ശേഖരണ യാത്ര ആചാരം തെറ്റിക്കാതെ വാഴക്കോട് കോഡറക്കാവ് ഭഗവതി ക്ഷേ ത്രത്തിലെത്തി. ഇന്നലെ രാവി ലെയാണ് കിഴക്കുംകര കളരി ക്കാല് തറവാടില്‍ പ്രാര്‍ത്ഥന ക്ക് ശേഷം പൂക്കാര്‍ സംഘം പുറപ്പെടുന്നത്. കാല്‍നടയായി ആനന്ദാശ്രമം ഇലക്ട്രിക് ഓഫീസ് മുന്‍വശത്ത് വച്ച് ഇരു സംഘങ്ങളായി പിരിഞ്ഞു. ഇതില്‍ കുമാരന് വെളിച്ചപ്പാടനും കലശക്കാരന് കെ.കൃപേഷ്, കിഴ ക്കുംകര പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനം പ്രസിഡന്റ് ക്ഷേത്രം, ബൈജു അതിയാ മ്പൂരും ബാല്യക്കാരും അടക്കുന്ന സംഘമാണ് വാഴക്കോട് പ്രദേശത്തേക്കും കലശക്കാരന് കെ.മധുവും ക്ഷേത്രം സെക്രട്ടറി സതീശന് പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലു ള്ള ബാല്യക്കാര് പറക്കളായി, മുളവിന്നൂര്‍ ഭാഗത്തേക്കും യാത്ര തിരിക്കും. വാഴക്കോട് ഭാ ഗത്തേക്കുള്ള പൂക്കാര്‍ സംഘ ത്തിന് നൂറ്റാണ്ടുകളായി തൈ വളപ്പില്‍ മൂലക്ക് വീട്ടിലാണ് കഞ്ഞി ഒരുക്കുന്നത്. ഇത് കുടിച്ച ശേഷമാണ് വാഴക്കോട് കോഡറക്കാവ് ഭഗവതിയുടെ നടയില്‍ എത്തുന്നത്. മടിയന്‍ കൂലോം ക്ഷേത്രപാലകന്റെ അധീനയിലുള്ള സ്ഥലമാണ് ഈ പ്രദേശമെന്നാണ് ഐതീഹ്യം.ഇവിടെ കാവലായുള്ള ഭഗ വതിയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷം കുമാരന് വെളിച്ച പ്പാടന്‍ മൂന്ന് പ്രാവശ്യം പൂക്കുല പറിക്കാന്‍ ഭാഗവതിയോട് അനുവാദം ചോദിക്കും. ശേ ഷമാണ് ആചാരക്കാരന് ക ല്യാണത്തെ കണ്ണന്റെ വീട്ടിലെത്തുന്നത്. ഇവരുടെ തോട്ടത്തില്‍ നിന്നും ആദ്യ പൂക്കുല പറിച്ച ശേഷം പ്രദേശത്തെ മറ്റും പറമ്പിലേക്ക് പ്രവേശിക്കും. 21 പൂ കുല 21 പറമ്പില്‍ നിന്നാണ് ശേഖരിക്കുക. പൂക്കുലക്ക് ഒ പ്പം ഇളനീരും, തേങ്ങയും ശേഖരിക്കും. തിരിച്ചുളള യാത്ര പണ്ട് കാലങ്ങളില്‍ കാല്നാടയായിട്ടാ ണ്. ഇപ്പോള്‍ രണ്ടും സംഘങ്ങളും വാഹനത്തില്‍ കുശ വന്കുന്നില് സംഗമിക്കും. അത് പൂക്കളുടെ മാത്രം സംഗമമല്ല. ദേശത്തിന്റെ ഐക്യവും വി ശ്വാസവും ഒരുമിച്ചു ചേരുന്ന പുണ്യ മുഹൂര്‍ത്തം തന്നെ. ശേഖരിച്ച പൂക്കുലകളും പൂക്ക ളും ചേര്‍ത്ത് ഇരുകൂട്ടരും ഒരു മിച്ചുള്ള ആ മടക്കയാത്ര, ക ലശോത്സവത്തിന്റെ ആത്മാവായി ഗ്രാമഹൃദയങ്ങളിലും ഭക്ത മനസ്സുകളിലും വീണ്ടും വസന്തം തീര്‍ക്കുന്നു. ഇരു സംഘങ്ങളും സന്ധ്യാനേരത്ത് കള രിക്കാല്‍ തറവാട്ടിലേക്ക് നടന്ന് നീങ്ങും.
ഇന്ന് രാത്രിയില്‍ നടക്കുന്ന അകത്തെ കലശത്തിന്റെ ചാര് ത്താനുള്ള പുക്കൂള് രാവിലെ കെട്ടി ഒരുക്കല്‍ തുടങ്ങി. സന്ധ്യയോട് മടിയന്‍ കൂലോത്ത് എത്തി ക്കും.നാളെ നടക്കുന്ന പുറത്തേക ലശത്തിനുള്ള പൂക്കുലകള്‍ ഉ ച്ചയോടെയും ക്ഷേത്രത്തില്‍ എത്തിക്കുന്നതോടെയാണ് തലമുറകള്‍ കൈമാറിയ ആത്മ ബന്ധത്തിന്റെ തെളിച്ചമായി ഈ ചടങ്ങ് മാറുന്നത്.
